ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ് ചാര്‍ജ് കുറയും

ന്യൂഡല്‍ഹി: റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ബുധനാഴ്ച മുതല്‍ ഡിസംബര്‍ 31 വരെ നിരക്കിളവ് ലഭിക്കും. സേവന നികുതി ഇളവ് പ്രഖ്യാപിച്ചതിനാലാണ് ആനുകൂല്യം. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നും കറന്‍സിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതായും റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്ളീപ്പര്‍ ടിക്കറ്റിന് 20 രൂപയും എ.സി ക്ളാസ് ടിക്കറ്റിന് 40 രൂപയുമാണ് നിലവിലെ സേവന നികുതി. ഇതിനാണ് ഇളവ് ലഭിക്കുക.

 

Tags:    
News Summary - irctc ticket booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.