മണിക്കൂറുകളോളം തടസ്സപ്പെട്ട റെയിൽവെ ഓൺലൈൻ ബുക്കിങ് സൈറ്റ് പ്രവർത്തന സജ്ജമായി

തിരുവനന്തപുരം: മണിക്കൂറുകളോളം തടസ്സപ്പെട്ട റെയിൽവെ ഓൺലൈൻ ബുക്കിങ് സൈറ്റ് പ്രവർത്തന സജ്ജമായി. റെയിൽവെ ഓൺലൈൻ ബുക്കിങ് സൈറ്റായ ഐ.ആർ.സി.ടി.സി പ്രവർത്തനം ഇന്ന് രാവിലെ മുതൽ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനായി സൈറ്റിൽ പ്രവേശിക്കുന്നവർക്ക് സാങ്കേതിക കാരണങ്ങളാൽ സൈറ്റ് പ്രവർത്തനക്ഷമമല്ല അതിനാൽ ഈ നമ്പറിൽ ബന്ധപ്പെടുക എന്ന സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. 

സൈറ്റ് പ്രവർത്തന രഹിതമായതോടെ ഉപഭോക്താക്കൾ വെട്ടിലായി. തൽക്കാൽ അടക്കമുള്ള നിരവധി സേവനങ്ങൾക്ക് സൈറ്റിനെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായത്. എന്നാൽ, ഉപഭോക്താക്കാളുടെ തള്ളിക്കയറ്റം മൂലമാണ് സൈറ്റിന്‍റെ പ്രവർത്തനം താൽക്കാലികമായി താറുമാറായതെന്നും കുറച്ച് സമയത്തിനകം തന്നെ ശരിയാക്കാനാകുമെന്നും റെയിൽ പാലക്കാട് ഡിവിഷന്‍റെ പി.ആർ.ഒ ഗോപിനാഥ് അറിയിച്ചു. അവധി ദിവസങ്ങളിലും സ്പഷ്യൽ  ട്രെയിനുകളുടെ ബുക്കിങ് തുടങ്ങുന്ന ദിവസവും ഇത്തരത്തിൽ സംഭവിക്കാറുണ്ടെന്നും പി.ആർ.ഒ അറിയിച്ചു.

Tags:    
News Summary - irctc site under maintanance-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.