ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: ബുക്കിങ്ങിന്​ ഏതു ബാങ്കി​െൻറ കാർഡും ഉപയോഗിക്കാം 

ന്യൂഡൽഹി: ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഒാൺലൈൻ വഴി ബുക്ക് ചെയ്യുന്നതിന്  ഏതു  ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണെന്ന്​ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷൻ (ഐ.ആർ.സി.ടി.സി). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍  വിലക്ക്​ ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. 

ഐ.ആർ.സി.ടി.സിയുടെ ഏഴ്​ പെയ്​മ​െൻറ്​ മാർഗങ്ങൾ വഴി ഏതു ബാങ്കി​​െൻറ ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡുപയോഗിച്ചും ടിക്കറ്റ്​ ബുക്ക്​ ചെയ്യാവുന്നതാണ്​. ഒാൺ​ൈിൻ ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നതിൽ പുതിയതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. 

 

ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളിൽ നിന്ന് കൺവീനിയൻസ് ചാർജ് ഐ.ആര്‍.സി.ടി.സി.യുമായി പങ്കുവെയ്ക്കാത്ത ബാങ്കുകള്‍ക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയെന്നായിരുന്നു നേരത്തെ വാർത്ത വന്നിരുന്നത്​. 

ഐ.ആർ.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യൻ ഒാവർസീസ് ബാങ്ക്, കാനറ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂവെന്നും മറ്റു ബാങ്കുകൾ സൈറ്റിൽ വിലക്കിയിരുന്നു​ എന്നുമാണ്​ വാർത്ത വന്നിരുന്നത്​ . 

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന 20 രൂപ സർവീസ് ചാർജ് ഐ.ആർ.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു. ആർ.ബി.ഐ നിർദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 1001 മുതൽ 2000 രൂപ വരെയുള്ള ഇടപാടിന് 10 രൂപയും ആണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. 
 

Tags:    
News Summary - IRCTC: No restriction on any debit/credit card usage on site- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.