ആപിൽ അശ്ലീലമെന്ന്​ യുവാവിൻെറ പരാതി; കിടിലിൻ മറുപടിയുമായി റെയിൽവേ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയു​െട ടിക്കറ്റ്​ ബുക്കിങ്​ ആപിൽ അശ്ലീല പരസ്യങ്ങൾ വരുന്നുവെന്ന്​ പരാതി നൽകിയ യുവാവി ന്​ കിടിലൻ മറുപടിയുമായി ഐ.ആർ.ടി.സി. റെയിൽവേയുടെ ആപിൽ നിരന്തരമായി അശ്ലീല പരസ്യങ്ങൾ വരുന്നുവെന്നായിരുന്നു യുവാവ ിൻെറ പരാതി. പരസ്യത്തിൻെറ സ്​ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പോസ്​റ്റ്​ ചെയ്​ത്​ ട്വിറ്ററിലൂടെയായിരുന്നു യുവാവ്​ പരാതി നൽകിയത്​.

റെയിൽവേ മന്ത്രിക്കും, റെയിൽവേ മന്ത്രാലയത്തിനും ഐ.ആർ.ടി.സിക്കും യുവാവ്​ ട്വീറ്റ്​ ടാഗ്​ ചെയ്​തിരുന്നു. എന്നാൽ, ഐ.ആർ.ടി.സിയിൽ പരസ്യം വരുന്നതിൻെറ സാ​ങ്കേതിക വശങ്ങൾ കൂടി ചൂണ്ടികാണിച്ചാണ്​ യുവാവിൻെറ പരാതിക്ക്​ ഇന്ത്യൻ റെയിൽവേ മറുപടി നൽകിയത്​. ഗൂഗിളിൻെറ അഡക്​സ്​ സർവീസാണ്​ പരസ്യം നൽകാനായി ഉപയോഗിക്കുന്നതെന്ന്​ ഐ.ആർ.ടി.സി വ്യക്​തമാക്കുന്നു.

ഉപയോക്​താക്കളുടെ ബ്രൗസിങ്​ കുക്കീസിനനുസരിച്ചായിരിക്കും ഐ.ആർ.ടി.സി പരസ്യം നൽകുക. അതായത്​ നിരന്തരമായി അശ്ലീല വെബ്​സൈറ്റുകൾ സന്ദർശിക്കുന്നവർക്ക്​ ആ രീതിയിലുള്ള പരസ്യങ്ങളാവും ലഭിക്കുക. അതുകൊണ്ട്​ താങ്കളുടെ വെബ്​സൈറ്റ്​ ബ്രൗസിങ്​ ഹിസ്​റ്ററിയും കുക്കീസും ഡിലീറ്റ്​ ചെയ്​താൽ ഇത്തരം പരസ്യങ്ങൾ ലഭിക്കുന്നത്​ ഒഴിവാക്കാമെന്നാണ്​ ഐ.ആർ.ടി.സി മറുപടിയിൽ യുവാവിന്​ നൽകിയ ഉപദേശം.

Tags:    
News Summary - IRCTC App issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.