വ്യാജ പാസ്പോർട്ടുമായി പാരീസിലേക്ക് കടക്കാൻ ശ്രമിച്ച ഇറാൻ പൗരന്മാർ പിടിയിൽ

ന്യൂഡൽഹി: വ്യാജ പാസ്പോർട്ടുമായി രണ്ട് ഇറാൻ പൗരന്മാർ ഡൽഹിയിൽ പിടിയിൽ. ബൽഗേറിയൻ പാസ്പോർട്ട് ഉപയോഗിച്ച് പാരീസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അറസ്റ്റിലായവരെ ഡൽഹി പൊലീസിന് കൈമാറി.

ഡിസംബർ 31നാണ് ഇറാൻ പൗരന്മാർ ഇസ്താംബൂളിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് കുറച്ചു ദിവസം ഡൽഹിയിൽ താമസിച്ചു. ഇന്നലെ ഉച്ചക്ക് 1.45നുള്ള വിസ്താര വിമാനത്തിൽ പാരീസിലേക്ക് പോകാനാണ് ഇവർ ശ്രമിച്ചത്.

സംശയം തോന്നിയ സി.ഐ.എസ്.എഫ് ചോദ്യം ചെയ്തതോടെ ആൾമാറാട്ട നടന്നതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ കൈവശമുള്ള ഇറാൻ പാസ്പോർട്ടുകൾ പരിശോധനയിൽ കണ്ടെടുത്തു.

Tags:    
News Summary - Iranian citizens who tried to enter Paris with fake passports were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.