അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസാമിയെ ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിൻ

ചെന്നൈ: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കേസിൽ ബി.ജെ.പി നേതാവ് ‍അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഓഫീസര്‍ പി. കന്തസാമിയെ ഡി.ജി.പി.യായി നിയമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിജിലൻസ് ആന്റ് ആന്റികറപ്ഷൻ വകുപ്പ് മേധാവി ആയിട്ടാണ് കന്തസാമിയുടെ നിയമനം.

അധികാരത്തിലെത്തിയാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്‍റെ കാലത്തെ അഴിമതികൾ അന്വേഷിച്ച് ശക്തമായ നടപടിയെടുക്കും എന്നത് സ്റ്റാലിന്‍റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു.

2010ലാണ് സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. അന്ന് സി.ബി.ഐ ഇൻസ്പെക്ടർ ജനറലായിരുന്ന പി. കന്തസാമിയും ഡി.ഐ.ജിയായിരുന്ന അമിതാഭ് ഠാക്കൂറും ചേർന്നാണ് ഷായെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്.എൻ.സി ലാവ്‍ലിൻ കേസും കന്തസാമി അന്വേഷിച്ചിട്ടുണ്ട്.

Tags:    
News Summary - P Kandaswamy, Tamilnadu DGP, Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.