ബംഗളൂരു: ഉയർന്ന തുക സമ്മാനമായി ലഭിക്കുന്ന ‘നമ്മ ബംഗളൂരു’ പുരസ്കാരം നിരസിച്ച് െഎ.ജി ഡി. രൂപ. സന്നദ്ധ സംഘടനയായ ‘നമ്മ ബംഗളൂരു’ ഫൗണ്ടേഷന് അയച്ച കത്തിൽ ഇൗ പുരസ്കാരം സ്വീകരിക്കാൻ തെൻറ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി.
വ്യാപാരിയും ബി.ജെ.പി രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ചതാണ് നമ്മ ബംഗളൂരു ഫൗണ്ടേഷൻ. വിവിധ മേഖലകളിൽ മികച്ച സേവനമനുഷ്ടിക്കുന്നവർക്ക് നൽകുന്ന പുരസ്കാരത്തിെൻറ ഒമ്പതാം എഡിഷനിലാണ് ഡി. രൂപ തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു കോടി രുപ കൈക്കൂലി വാങ്ങി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജയലളിതയുടെ തോഴി ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ഡി. രൂപ റിപ്പോർട്ട് വിവാദമായിരുന്നു. ഇതേ തുടർന്ന് ജയിൽ ചുമതലയിൽ നിന്നും രൂപയെ കഴിഞ്ഞ വർഷം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ബംഗളൂരുവിലെ ഹോം ഗാർഡ്, സിവിൽ ഡിഫൻസ് െഎ.ജിയാണ് ഡി. രൂപ.
‘എല്ലാ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും അകലം പാലിക്കുകയും നിഷ്പക്ഷത വച്ചുപുലർത്തുകയും ചെയ്യണം’. ‘എന്നാൽ മാത്രമേ ജനങ്ങളുടെ മുമ്പിൽ നല്ലതും കളങ്കരഹിതവുമായ പ്രതിച്ഛായ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ’ എന്ന് ഡി. രൂപ ഫൗണ്ടേഷനയച്ച കത്തിൽ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും രൂപ കൂട്ടിച്ചേർത്തു.
ഗവൺമെൻറ് ഒഫീഷ്യൽ ഒാഫ് ദി ഇയർ എന്ന പുരസ്കാരത്തിനാണ് രൂപയെ നാമനിർദേശം ചെയ്തത്. എട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിയുടെ പേര് ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ചാണ് പ്രഖ്യാപിക്കുക.
ബംഗളൂരു െസൻട്രൽ ജയിലിൽ ശശികലക്ക് മാത്രമായി അടുക്കളയും പരിചാരകരുമുെണ്ടന്നും ഇൗ സൗകര്യങ്ങൾ ലഭിക്കാൻ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിന് രണ്ടു കോടി കൈക്കൂലി നൽകിയെന്നുമായിരുന്നു രൂപ കെണ്ടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.