െഎ.എൻ.എക്​സ്​ മീഡിയ കേസ്​: പീറ്റർ മുഖർജി ജുഡീഷ്യൽ കസ്​റ്റഡിയിൽ

ന്യൂഡൽഹി: ​െഎ.എൻ.എക്സ്​ മീഡിയ അഴിമതി കേസിൽ ഡൽഹി കോടതി  പീറ്റർ മുഖർജിയെ ഏപ്രിൽ 13 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. നേരത്തെ, ഇതേ കേസിൽ മാർച്ച്​ 31 വരെ സി.ബി.​െഎ കസ്​റ്റഡിയിലായിരുന്നു പീറ്റർ മുഖർജി. 

മുഖർജിയുടെ ഉടമസ്​ഥതയിലുള്ള ​െഎ.എൻ.എക്​സ്​ ലിമിറ്റഡ്, അന്നത്തെ, കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തി​​​െൻറ കീഴിലുള്ള​ ഫോറിൻ ഇൻവെൻസ്​റ്റ്​മ​​െൻറ്​ പ്രമോഷൻ ബോർഡി​​​െൻറ അനുമതി ലഭിക്കാൻ കാർത്തി ചിദംബരത്തിന്​ കൈക്കൂലി നൽകി​െയന്നാണ്​ കേസ്​. 

പീറ്റർ മുഖർജി അന്വേഷണോദ്യോഗസ്​ഥരോട്​ സഹകരിക്കുന്നില്ലെന്നും സി.ബി.​െഎ ആരോപിച്ചിരുന്നു. അടുത്ത വാദത്തിന്​ മുംബൈ ജയിലിൽ നിന്ന്​ വീഡിയോ കോൺഫറൻസ്​ വഴിയാകും മുഖർജി​െയ ഹാജരാക്കുക. 

അതേസമയം, കേസിലെ മ​െറ്റാരു പ്രതിയായ കാർത്തി ചിദംബരത്തിന്​ മാർച്ച്​ 23ന്​ 10ലക്ഷം രൂപയു​െട ജാമ്യത്തിൽ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.  

Tags:    
News Summary - INX Media case: Peter Mukerjea sent to judicial custody till April 13 - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.