Posted On
date_range Updated On
date_range െഎ.എൻ.എക്സ് മീഡിയ കേസിൽ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യും
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ നിതി ആയോഗ് മുൻ സി.ഇ.ഒ അടക്കം നാല് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.െഎക്ക് കേന്ദ്രം അനുമതി നൽകി. പി. ചിദംബരം ധനമന്ത്രിയാ യിരിക്കെ 2007ൽ െഎ.എൻ.എക്സ് മീഡിയക്ക് ലഭിച്ച വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് മുൻ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാൻ അന്വേഷണ സംഘം സർക്കാറിനോട് അനുമതി തേടിയത്.
നിതി ആയോഗ് മുൻ സി.ഇ.ഒ സിന്ധുശ്രീ ഖുല്ലാർ, മുൻ ധനകാര്യ ജോയൻറ് സെക്രട്ടറി അനുപ് പൂജാരി, മുൻ ധനമന്ത്രാലയം ഡയറക്ടർ പ്രബോദ് സക്സേന, മുൻ അണ്ടർസെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെയാണ് ചോദ്യംചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.