നീ​ര​വ്​ മോദിയുടെ സഹോദരനെതിരെ ഇന്‍റർപോൾ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: 13,000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ ന​ട​ത്തി ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ക​ട​ന്ന വ​ജ്ര വ്യ​വ ​സാ​യി​ നീ​ര​വ്​ മോദിയുടെ സഹോദരനെതിരെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ്. നെഹൽ ദീപക് മോദിക്കെതിരെ ബാങ്ക് തട്ടിപ്പ ് കേസിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഏതെങ്കിലും രാജ്യത്ത് നെഹൽ ദീപക് മോദിയെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസ് നിർദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരൻ നെഹലിെനതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.

ലണ്ടനിൽ അറസ്റ്റിലായ നീ​ര​വ്​ മോ​ദി​െ​യ ഇ​ന്ത്യ​യി​ലേ​ക്ക്​ കൊ​ണ്ടു​ വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ം അ​ന്വേ​ഷ​ണ​സം​ഘം ഉൗർജിതപ്പെടുത്തുന്നതിനിടെയാണ് സഹോദരനെതിരെ ഇന്‍റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ​നീ​ര​വി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ കു​റ്റ​വാ​ളി കൈ​മാ​റ്റ​ത്തി​നാ​യി അപേക്ഷ സ​മ​ർ​പ്പി​ച്ചിട്ടുണ്ട്. 2018 ജ​നു​വ​രി​യി​ൽ രാ​ജ്യം​വി​ട്ട നീ​ര​വ്​ ഒരു വ​ർ​ഷം പി​ന്നി​ട്ട​തി​നു ​ശേ​ഷ​മാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​വു​ന്ന​ത്.

ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പു​കേ​സി​ൽ മോ​ദി​യും അ​മ്മാ​വ​ൻ മെ​ഹു​ൽ ചോം​സ്​​കി​യു​മാ​ണ്​ പ്ര​ധാ​ന പ്ര​തി​ക​ൾ. ത​ട്ടി​പ്പു പു​റ​ത്തു​വ​ന്ന ഉ​ട​ൻ ഇ​രു​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞിരുന്നു.

Tags:    
News Summary - Interpol Issues Red Notice to Nirav Modi's Brother Nehal Deepak Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.