Posted On
date_range Updated On
date_range സെക്സ് റാക്കറ്റ് നടത്തിപ്പ്; ബി.ജെ.പി നേതാവ് അറസ്റ്റിൽ
ഭോപാൽ: സെക്സ് റാക്കറ്റ് നടത്തിവന്ന ബി.ജെ.പി നേതാവും മറ്റ് എട്ടുപേരും മധ്യപ്രദേശ് സൈബർ ക്രൈം പൊലീസിെൻറ പിടിയിലായി. പാർട്ടിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതി മോർച്ചയുടെ മാധ്യമ വക്താവ് നീരജ് ശാകിയയും കൂട്ടാളികളുമാണ് പിടിയിലായത്. വെബ്സൈറ്റ് വഴിയാണ് റാക്കറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെതുടർന്ന് അരേരയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ നാല് യുവതികളെ മോചിപ്പിച്ചതിനൊപ്പമാണ് ഒമ്പതുപേരെയും അറസ്റ്റ് ചെയ്തത്. തൊഴിൽ സൈറ്റുകളിൽ അപേക്ഷ നൽകുന്ന പെൺകുട്ടികളെയാണ് പലവിധ കബളിപ്പിക്കലിലൂടെ ഇവർ സെക്സ് റാക്കറ്റിൽ എത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.