ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഹരിയാന സർക്കാറിന് പിന്തുണ പിൻവലിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ച ഐ.എൻ.എൽ.ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയം. സിർസ ജില്ലയിലെ ഏൽനാബാദ് മണ്ഡലത്തിൽ നിന്നും 6,708 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയം. ബി.ജെ.പിയുടെ ഗോപിന്ദ് കന്ദയാണ് രണ്ടാമതെത്തിയത്.
കർഷകരുടെ വിജയമാണെന്നും സിംഘു, ടിക്രി അതിർത്തികളിലെ സമരവേദികളിലെത്തി കർഷകർക്ക് ഐക്യദാർഢ്യം അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അഭയ് ചൗതാല പറഞ്ഞു. കർഷകർ ആവശ്യപ്പെടുകയാണെങ്കിൽ താൻ ഇനിയും രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പാസാക്കിയത് കരിനിയമമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 27നാണ് അഭയ് ചൗതാല എം.എൽ.എ സ്ഥാനം രാജിവെച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഐ.എൻ.എൽ.ഡിയുടെ ഏക അംഗമായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.