പാക്​ ഷെല്ലാക്രമണം: ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കണമെന്ന്​ മെഹ്​ബൂബ

ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യക്കും പാകിസ്​താനും ഇടയിൽ ഉടലെടുത്ത സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന്​ പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി. രാഷ്​ട്രീയമായ നിർബന്ധങ്ങൾ ഉപേക്ഷിച്ച്​ ഇരു രാജ്യങ്ങളും ചർച്ചക്ക്​ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

നിയ​ന്ത്രണരേഖയിലെ മരണങ്ങളിൽ ദുഃഖമുണ്ട്​. രാഷ്​ട്രീയമായ നിർബന്ധങ്ങൾ ഉപേക്ഷിച്ച്​ ഇന്ത്യയും പാകിസ്​താനും ചർച്ചക്ക്​ തയാറാവണം. വാജ്​പേയിയും മുശറഫും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലാക്കണമെന്നും മെഹ്​ബൂബ പറഞ്ഞു.

കഴിഞ്ഞ ദിവസം ജമ്മുകശ്​മീരിലെ നിയന്ത്രണരേഖയിൽ കനത്ത ഷെല്ലാക്രമണമാണ് പാകിസ്​താൻ​ നടത്തിയത്​. ഇതിൽ നാല്​ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല്​ സിവിലയൻമാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാക്​ സൈനികരും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - ‘Initiate dialogue’: Mehbooba Mufti asks Centre after shelling at LoC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.