Representational Image
ശ്രീനഗർ: ജമ്മു-കശ്മീരിലെ ഉറി മേഖലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കിയതായി സൈന്യം. ബാരാമുല്ല ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് ഭീകരരെ വെടിയുതിർത്ത് തുരത്തിയതെന്ന് സൈനിക വക്താവ് കേണൽ എംറോൺ മൂസവി പറഞ്ഞു.
ഭീകരർക്ക് സഹായമായി പറന്ന ഡ്രോണിനെയും തുരത്തി. ശ്രീനഗറിൽ നടക്കാനിരിക്കുന്ന ജി20 സമ്മേളനത്തെ തടസ്സപ്പെടുത്താൻ പാകിസ്താന്റെ പ്രേരണയോടെയുള്ള ശ്രമമാണിതെന്ന് സൈന്യം കുറ്റപ്പെടുത്തി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.