ഇന്ദു മൽഹോത്രയുടെ നിയമനം: മുതിർന്ന ജഡ്ജിമാർക്ക് അതൃപ്തി

ന്യൂഡൽഹി: ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്​ജിയായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ അതൃപ്തിയുമായി മുതിർന്ന ജഡ്ജിമാർ രംഗത്ത്. സുപ്രീംകോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റീസ്​ കെ.എം ജോസഫി​​നെ ജഡ്ജിയായി നിയമിക്കാത്തതാണ് അതൃപ്തിക്ക് കാരണം. 

രാവിലെയുള്ള ജഡ്ജിമാരുടെ യോഗത്തിലാണ് ഇന്ദുവിനെ മാത്രം നിയമിക്കാനുള്ള നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. ഇന്ദുവിന്‍റെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് യോഗത്തിൽ ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു. 

അതേസമയം, കെ.എം ജോസഫി​​ന്‍റെ നിയമനം ഉചിത സമയത്തുണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ ഫയൽ തള്ളി‍യിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്നു മാസം മുമ്പാണ്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റീസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്​. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ദുവി​​​​​െൻറ നിയമനത്തിന്​ പച്ചക്കൊടി നൽകിയത്. 
 

Tags:    
News Summary - Indu Malhotra in as Supreme Court judge, government is still silent on Justice KM Joseph-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.