Posted On
date_range Updated On
date_range ഇന്ദോർ; ‘നോട്ട’യിൽ കണ്ണുവെച്ച് കോൺഗ്രസ്
ഇന്ദോർ: കോൺഗ്രസ് സ്ഥാനാർഥി ‘പാലംവലിച്ച’ മധ്യപ്രദേശിലെ ഇന്ദോറിൽ വോട്ട് 7.5 ശതമാനം കുറഞ്ഞു. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വോട്ട് കുറഞ്ഞത്. ഇവിടെ ‘നോട്ട’ക്ക് കുത്താനായിരുന്നു കോൺഗ്രസ് ആഹ്വാനം. എന്നാൽ, ഇത് ഏശിയില്ലെന്നാണ് ബി.ജെ.പി വാദം.
ആരു ജയിച്ചാലും ‘നോട്ട’ വോട്ടിൽ ദേശീയ റെക്കോഡ് ഇന്ദോറിനാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മധ്യപ്രദേശിൽ ഇന്ദോർ ഉൾപ്പെടെ എട്ട് മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂർത്തിയായി.
ഇന്ദോറിൽ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് അവസാന നിമിഷം ബി.ജെ.പിയിൽ ചേർന്നതാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.