കൊലയും ബലാല്‍സംഗവും; ഇന്ത്യയുടെ പ്രതിഛായ വികൃതമായെന്ന് ബോംബെ ഹൈകോടതി 

മുംബൈ: കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും കാരണം ഇന്ത്യയുടെ പ്രതിഛായ വികൃതമായെന്ന് ബോംബെ ഹൈകോടതി. വിദേശികള്‍ കരുതുന്നത് ഇന്ത്യയില്‍ ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും മാത്രമാണ് നടക്കുന്നതെന്നാണ്. അതിനാല്‍, രാജ്യത്തെ വിദ്യഭ്യാസ^സാംസ്കാരിക രംഗങ്ങളില്‍ ഭാഗമാകാന്‍ അവര്‍ മടിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ഗോവിന്ദ് പന്‍സാരെ, ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരുടെ കൊലപാതക കേസുകളില്‍ മഹാരാഷ്ട്ര സി.ഐ.ഡിയും സി.ബി.ഐയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനിടെ ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ഡാഗ്രെ എന്നിവരുടെതാണ് പരാമര്‍ശം. 

കോടതി ഉള്‍പടെയുള്ള സ്ഥാപനങ്ങളും മതേതര വാദികളും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും രാജ്യത്ത് സുരക്ഷിതമല്ളെന്നും കോടതി വിലയിരുത്തി. പന്‍സാരെ, ദാഭോല്‍ക്കര്‍ കേസുകളില്‍ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. പ്രതികളെക്കാള്‍ സാമര്‍ഥ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ മ:നശാസ്ത്രഞ്ജരുടെത് അടക്കമുള്ള വിദഗ്ദരുടെ സഹായം തേടാനും കോടതി ആവശ്യപ്പട്ടു. 
പ്രതികള്‍ക്ക് വയസ്സാകുകയും മരണമായെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്ഫോടന പരമ്പര കേസുകളിലെ പ്രതികളെ പോലെ തിരിച്ചത്തുമെന്ന് വിശ്വസിക്കാമെന്ന് കോടതി പരിഹസിക്കുകയും ചെയ്തു. പ്രതികള്‍ക്ക് സംഘടനകളില്‍ നിന്നുള്ള സഹായം തകര്‍ക്കാന്‍ എന്തുകൊണ്ടാണ് ശ്രമിക്കാത്തതെന്നും കോടതി ചോദിച്ചു തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍. 

Tags:    
News Summary - India’s image dominated by crime, rape, says Bombay High Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.