ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ്​ ഡിറ്റക്​ടീവ്​ അറസ്​റ്റിൽ

താനെ: ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ്​ ഡിക്​റ്റീവ്​ രാജാനി പണ്ഡിറ്റ്​ അറസ്​റ്റിൽ. വ്യക്​തികളുടെ ഫോൺകോൾ വിവരങ്ങൾ​ അനധികൃത മാർഗങ്ങളിലുടെ ശേഖരിച്ചു എന്ന കുറ്റത്തിനാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. രാജാനിക്കൊപ്പം മറ്റ്​ ചില ഡിറ്റ്​ക്​ടീവുകളെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. രാജാനി പണ്ഡിറ്റിനെതിരെ ശക്​തമായ തെളവുകളുണ്ടെന്ന്​ താനെ പൊലീസ്​ അറിയിച്ചു. അഞ്ച്​ പേരുടെ കോൾ വിവരങ്ങളാണ്​ ഇത്തരത്തിൽ ഇവർ ചോർത്തിയത്​. 

 ​കോൾ വിവരങ്ങൾ ചോർത്തി നൽകാൻ ഒരു റാക്കറ്റ്​ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്ന്​ താനെ പൊലീസ്​ മേധാവി പരം ബീർ സിങ്​ പറഞ്ഞു. രാജാനി പണ്ഡിറ്റിനെ ചോദ്യം ചെയ്​താൽ മാത്രമേ കേസ്​ സംബന്ധിച്ച്​ കൂടുതൽ കാര്യങ്ങൾ വ്യക്​തമാവു എന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്​ സ​ന്തോഷ്​, പ്രശാന്ത്​ എന്നീ രണ്ടു പേരും പൊലീസ്​ പിടിയിലായിട്ടുണ്ട്​. 
 

Tags:    
News Summary - India’s 1st woman private detective arrested-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.