ഇന്ത്യയുടെ സുഖോയ് വിമാനം ചൈനീസ് അതിർത്തിയിൽ വെച്ച് കാണാതായി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽ ചൈനീസ് അതിർത്തിയിൽ വെച്ചാണ് വിമാനം കാണാതായത്.  രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉള്ളത്. രാവിലെ 9.30ന് തേസ്പുരിൽ നിന്നുമായിരുന്നു വിമാനം പുറപ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിൽ ചൈന അതിർത്തിക്ക് സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.  

ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമതാവളം.  വിമാനം തകർന്നുവീണിരിക്കാമെന്നാണ് സംശയിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കു നഷ്ടമാകുന്ന എട്ടാമത്തെ സുഖോയ് വിമാനമാണ് ഇത്. റഷ്യയില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ പോര്‍വിമാനമാണ് സുഖോയ്-30. ദൈനംദിന പരിശീലനത്തിനുപോയ വിമാനം കണ്ടെത്താനുള്ള വ്യോമസേനയുടെ തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - India's Sukhoi plane went missing on the Chinese border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.