ന്യൂഡൽഹി: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സേ രാജ്യസ്നേഹിയാണെന്ന പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവ നയിലുടെ ഇന്ത്യയുടെ ആത്മാവിന് മുറവേറ്റിരിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലെ. ഗാ ന്ധിജിക്ക് നേരെ വാക്കുകൾ കൊണ്ട് വെടിയുതിർക്കുകയാണ് ബി.ജെ.പി. ഇതിന് രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്ഞയുടെ പ്രസ്താവനയോടുള്ള നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കണമെന്ന് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി ദ്വിഗ്വിജയ് സിങ്ങും ആവശ്യപ്പെട്ടു. ഈ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. ഗോഡ്സേ ഒരു കൊലയാളിയാണ്. അയാളെ വീരനായകനാക്കുന്നത് ദേശസ്നേഹമല്ല രാജ്യദ്രോഹമാണെന്നും ദ്വിഗ് വിജയ് സിങ് കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവന. ഗോഡ്സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്താവനയോടായിരുന്നു അവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.