Posted On
date_range Updated On
date_range രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു. 13,993 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.97 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ 143,127 പേരാണ് ചികിൽസയിലുള്ളത്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. മഹാരാഷ്ട്രയിൽ 6,000 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചപ്പോൾ കേരളത്തിൽ 4,584 പേർക്കും രോഗബാധയുണ്ടായി. അതേസമയം, കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. 10,449,942 കോവിഡ് മുൻനിര പോരാളികൾക്ക് വാക്സിൻ വിതരണം നടത്തിയെന്നാണ് കണക്കുകൾ.
ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട്, ജമ്മുകശ്മീർ, കേരള, ഒഡീഷ, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.