ഇന്ത്യയിലെ പത്രങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം 20 ശതമാനം വരുമാന വളർച്ചയെന്ന് പഠനം

ഇന്ത്യയുടെ അച്ചടി മാധ്യമ വ്യവസായം അടുത്ത സാമ്പത്തിക വർഷത്തിൽ 20 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തുമെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട്. 2021 സാമ്പത്തിക വർഷത്തിൽ വരുമാനം 18,600 കോടി രൂപയിൽ നിന്ന് 27,000 കോടി രൂപയിലേക്കുള്ള വളർച്ച നേടും.

പ്രധാന വരുമാന മാർഗങ്ങളായ പരസ്യങ്ങളിലൂടെയും സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെയുമായിരിക്കും ഇത് നേടിയെടുക്കുക. കോവിഡ് കാലത്തുണ്ടായ വൻ ഇടിവ് ഈ സാമ്പത്തിക വർഷം മറികടക്കും. കോവിഡിന്റെ ആദ്യ നാളുകളിൽ വായനക്കാരുടെ എണ്ണം കുറയുകയും പരസ്യവരുമാനം കുറയുകയും ചെയ്തിരുന്നു. ചെലവ് വർധിക്കുകയും വിശ്വാസ്യത കുറയുകയും ഡിജിറ്റൽ, സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും മൂലം നിരവധി പത്രങ്ങൾ വരുമാന പ്രതിസന്ധിയിൽ അമർന്നിരുന്നതായി ക്രിസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ കാലയളവിൽ 32,000 കോടി രൂപയുടെ വരുമാന നഷ്ടം അച്ചടിമാധ്യമ മേഖല നേരിട്ടതായും പറയുന്നു. പകർച്ചവ്യാധി ഭീഷണി ഒഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലായത് അച്ചടിമാധ്യമങ്ങൾക്കും ഗുണം ചെയ്യും എന്നാണ് ക്രിസിൽ റിപ്പോർട്ടിൽ പറയുന്നത്. 

Tags:    
News Summary - India's newspaper industry likely to report 20% growth in revenue next fiscal: Crisil report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.