Posted On
date_range Updated On
date_range ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രദീപ് റാവത്ത് ചുമതലയേറ്റു
ചൈനയിലെ ഇന്ത്യയുടെ പുതിയ പ്രതിനിധിയായി പ്രദീപ് കുമാർ റാവത്ത് തിങ്കളാഴ്ച ചുമതലയേറ്റു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രദീപ് റാവത്തിനെ ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചത്. റാവത്ത് നേരത്തെ നെതർലൻഡ്‌സിലെ പ്രതിനിധിയായിരുന്നു.
ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി നിയമിതനായ വിക്രം മിശ്രിയുടെ പിൻഗാമിയായാണ് അംബാസഡർ റാവത്ത് എത്തുന്നത്. റാവത്ത് ചുമതലയേറ്റ കാര്യം ചൈനയിലെ ഇന്ത്യൻ എംബസി ഒരു ട്വീറ്റിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.