ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. 63 ദിവസത്തിന് ശേഷമാണ് രാജ്യത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്. 86,498 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 4.62 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഇതോടെ 13,03,702 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം 18,73,485 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 36,82,07,596 പരിശോധനകൾ നടത്തിയിണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാവുന്നുണ്ട്.
അതേസമയം, കോവിഡ് വ്യാപനത്തിനിടെ വാക്സിൻ നയംമാറ്റാൻ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് കേന്ദ്രസർക്കാർ വാക്സിൻ സൗജന്യമായി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.