ഇന്ത്യയിൽ കോവിഡ് ബാധിതർ 70 ലക്ഷം; ആകെ മരണം 1,08,334

ന്യൂഡൽഹി: ഇന്ത്യയിൽ​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്കാണ്​ പുതിയതായി രോഗം സ്ഥിരീകരിച്ചത്​.

ആകെ രോഗികളുടെ എണ്ണം ഇതോടെ 70,53,807 ആയി ഉയർന്നു. ഇതിൽ 8,67,496 പേർ​ നിലവിൽ ചികിൽസയിലാണ്​. 60,77,977 പേർ രോഗമുക്തി നേടി.

918 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ രോഗം ബാധിച്ച് മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,08,334 ആയി.

ലോകത്ത് ഇതുവരെ 37,470,751 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,077,507 പേർ മരിച്ചു. 16,552 കേസുകളും 216 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 

Tags:    
News Summary - India's COVID19 tally crosses 70-lakh mark with a spike of 74,383 new cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.