കോവിഡ്​ മരണം ഒരു ലക്ഷം കടന്നു; 79,476 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ മരണം ഒരു ലക്ഷം കടന്നു. 1,069 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,00,842 ആയി.

79,476 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 64,73,545 ആയി ഉയർന്നു. ഇതിൽ 9,44,996 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 54,27,707 പേർ രോഗമുക്​തി നേടി.

യു.എസ്​ കഴിഞ്ഞാൽ കോവിഡ്​ രോഗികളു​ടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്​ ഇന്ത്യ. അതേസമയം, മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡ്​ മൂലമുണ്ടാകുന്ന മരണനിരക്ക്​ ഇന്ത്യയിൽ കുറവാണ്​.

Tags:    
News Summary - India's COVID19 related deaths cross 1 lakh mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.