Posted On
date_range Updated On
date_range ഇന്ത്യയിൽ 56 ലക്ഷം കോവിഡ് ബാധിതർ: പുതുതായി 83,347 പേർക്ക് രോഗം; 1085 മരണം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 56ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനകം 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 5,646,011 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം 1085 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് മരണം 90,020 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മരണനിരക്ക് 1.59 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 45.87 ലക്ഷം പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. 81.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ 9,68377 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 9.53 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് െഎ.സി.എം.ആർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.