ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 55,838 പുതിയ രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55, 838 പേർക്ക്​ കൂടി കോവിഡ്​ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 77, 06,946 ആയി.

കഴിഞ്ഞ ദിവസം 702 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡിനെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 1,16,616 ആയി. രാജ്യത്തെ മരണനിരക്ക്​ 1.51 ശതമാനമായി.

നിലവിൽ 7,15,812 സജീവ കേസുകളാണുള്ളത്​. രോഗമുക്തി നേടിയവരുടെ എണ്ണം 68,74, 518 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 89.20 ആയി ഉയർന്നുവെന്ന്​ കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കുറഞ്ഞ കോവിഡ്​ മരണനിരക്കാണ്​ ഇന്ത്യയിലുള്ളതെന്നും അത്​ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത്​ പ്രതീക്ഷ നൽകുന്നതായും ആരോഗ്യമന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയിൽ 1,59,346 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 42, 633 പേർ മരിക്കുകയും ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.