രാജ്യത്ത്​ രോഗമുക്തി നിരക്ക്​ 23 ശതമാനമായി ഉയർന്നു; മരണം 937

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്​ രോഗമുക്തി നിരക്ക്​ 23.3 ശതമാനമായി ഉയർന്നുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം. ക ഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേർ രോഗമുക്തി നേടി. ഇത് മികച്ച വര്‍ധനവാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലവ്​ അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്​ച രോഗംഭേദമാകുന്നവരുടെ നിരക്ക് 22.17 ശതമാനമായിരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 1594 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 29,947 ആയി. 22,010 പേരാണ്​ ചികിത്സയിലുള്ളത്​.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51 പേരാണ്​ മരിച്ചത്​. ഇതോടെ കോവിഡ്​ മരണസംഖ്യ 937 ആയി ഉയർന്നു. കഴിഞ്ഞ 28 ദിവസങ്ങൾക്കുളളിൽ 17 ജില്ലകൾ കോവിഡ്​ മുക്തമായെന്നും ലവ്​ അഗർവാൾ അറിയിച്ചു.

Tags:    
News Summary - India's COVID-19 cases surge to 29,974 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.