സ്യൂട്ട്കേസ് നിറയെ ദീപാവലി സമ്മാനം; ഒടുവിൽ വൈറൽ വിഡിയോയിലെ സർപ്രൈസ് കമ്പനിയെ കണ്ടെത്തി

ദീപാവലിക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ വൈറലായ ഒരു വിഡിയോയുണ്ടായിരുന്നു. ഒരു കോർപറ്റേറ്റ് കമ്പനി അവരുടെ ജീവനക്കാർക്ക് ദീപാവലി സ​മ്മാനം നൽകിയതായിരുന്നു വിഡിയോയിൽ ഉള്ളത്. ഒരു ​പെ​ട്ടി നിറ​യെ സമ്മാനങ്ങളാണ് കമ്പനി ജീവനക്കാർക്ക് നൽകിയത്.

ജീവനക്കാർ കമ്പനിയുടെ വിശാലമായ ഹാളിലേക്ക് കടന്നുവരുമ്പോൾ ഓരോ സീറ്റിന് സമീപവും സർപ്രൈസ് ഗിഫ്റ്റ് വെച്ചിരിക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. തുടർന്ന് കമ്പനി തന്ന ഗിഫ്റ്റുകൾ ജീവനക്കാർ കാണിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഏത് കമ്പനിയാണ് ജീവനക്കാർക്ക് സമ്മാനം നൽകിയതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കേട്ടത്.

ഇന്ത്യൻ ടെക്നോളജി രംഗത്തെ പ്രമുഖരായ ഇൻഫോ എഡ്ജാണ് ജീവനക്കാർക്ക് അപ്രതീക്ഷിത സമ്മാനം നൽകിയത്. നൗക്കരി.കോം, 99 എക്കേഴ്സ്.കോം, ജീവൻശാന്തി.കോം, ശിക്ഷ.കോം തുടങ്ങിയ വെബ്സൈറ്റുകളുടെ ഉടമസ്ഥരാണ് ഇൻഫോ എഡ്ജ്.



Tags:    
News Summary - Indian tech company’s ‘suitcase-full’ of Deepawali surprise gifts goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.