ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി എട്ടു മണിക്കൂർ മുമ്പ്, പുതിയ സംവിധാനത്തിലേക്ക് റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് യാത്രാ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.

ടിക്കറ്റ് ബുക്കിങ്ങിന് ആധുനിക റിസർവേഷൻ സംവിധാനം അവതരിപ്പിക്കുമെന്നും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ, സീറ്റ് ഉറപ്പായോ എന്ന് സ്ഥിരീകരിക്കുന്ന അന്തിമ ചാർട്ട്, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽനിന്ന് യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയാറാക്കുന്നത്. സീറ്റ് കൺഫോം ആയോ അല്ലെങ്കിൽ ഇപ്പോഴും വെയിറ്റ് ലിസ്റ്റിലാണോ എന്നത് യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പ് മാത്രമേ അറിയാനാകൂ.

പുതിയ സംവിധാനം നിലവിൽ വരുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. മറ്റ് യാത്രാ മാർഗങ്ങൾ കണ്ടെത്താൻ ഇത് യാത്രക്കാർക്ക് ആവശ്യത്തിന് സമയം നൽകും. റിസർവേഷൻ ചാർട്ട് 24 മണിക്കൂർ മുമ്പ് ആകുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ ആറു മുതൽ രാജസ്ഥാനിലെ ബിക്കനിർ ഡിവിഷനിൽ ഒരു ട്രെയിനിൽ 24 മണിക്കൂർ മുമ്പ് ചാർട്ട് പുറത്തിറക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കുമെന്ന് റെയിൽവേ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ, ഇന്ത്യൻ റെയിൽവേ രണ്ട് ചാർട്ടുകളാണ് തയാറാക്കുന്നത്. ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും രണ്ടാമത്തെ ചാർട്ട് പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പുമാണ്.

Tags:    
News Summary - Indian Railways To Prepare Reservation Chart 8 Hours Before Departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.