ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ചനിലയിൽ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്​ ചെയ്​തിരുന്നത്​.

മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന്​ പൊലീസുകാരെ ഉദ്ദരിച്ച്​ ന്യൂയോർക്ക്​ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്ചയാണ്​ ഷുവ്രോവിന്‍റെ മൃതദേഹം കണ്ടെത്തിയത്​. ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്​തിയായിരുന്നു ഷുവ്രോ​െയന്ന്​ സഹോദരന്‍ ബിപ്രോജിത് ബിശ്വാസ്​ പറഞ്ഞു. കഴിഞ്ഞ വർഷം സഹോദരന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നെന്നും എന്നാൽ, മാനസികാരോഗ്യ വിദഗ്​ധന്‍റെ സഹായം തേടാൻ വിസമ്മതിക്കുകയായിരുന്നെന്നും ബിപ്രോജിത് പറഞ്ഞു. ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍ ഷുവ്രോ പോയിരുന്നു. എന്നാല്‍ അതെന്തിനാണെന്ന് വീട്ടുകാരാട്​ പറഞ്ഞിരുന്നില്ല. അറിയില്ല.

'മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ഷുവ്രോ വളരെ നല്ല വ്യക്തിയായിരുന്നു, അതീവ ബുദ്ധിമാനും' -ബ്രിപോജിത്ത് പറയുന്നു. ഷുവ്രോ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെൻറിന്‍റെ മാനേജ്‌മെന്‍റ്​ ഫെബ്രുവരിയിൽ ഇയാള്‍ക്കെതിരെ മാന്‍ഹാട്ടനിലെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നെന്നും പത്രം റിപ്പോർട്ട്​ ചെയ്യുന്നു. ഇയാളെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അത്.

കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിട്ടും കത്തിചുഴറ്റി ഭീഷണിപ്പെടുത്തിയും എലവേറ്ററിനുളളില്‍ രക്തം പുരട്ടിയുമൊക്കെ ഇയാൾ വിചിത്ര സ്വഭാവം കാട്ടിയിരുന്നെന്നാണ്​ പരാതിയിലുള്ളത്​. കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ ആവശ്യം.

Tags:    
News Summary - Indian origin mathematician's body found in Hudson River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.