ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് ഗീത രാംജീ കോവിഡ് ബാധിച്ചു മരിച്ചു

ജൊഹന്നാസ്ബർഗ്: സൗത്ത് ആഫ്രക്കയിൽ ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് ഗീത രാംജീ (64) കോവിഡ് ബാധിച്ചു മരിച്ചു. വാക്സിൻ വിദഗ്ധയും എച്ച്.ഐ.വി പ്രതിരോധ ഗവേഷണ മേധാവിയുമായ ഗീത കഴിഞ്ഞാഴ്ചയാണ് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഡർബനിലെ സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്‍റെ (എസ്.എ.എം.ആർ.സി) കീഴിലുള്ള എച്ച്.ഐ.വി പ്രിവൻഷനൻ റിസർച്ച് യൂനിറ്റിന്‍റെ ക്ലിനിക്കൽ ട്രെയൽസ് യൂനിറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും യൂനിറ്റ് ഡയറക്ടറുമായിരുന്നു ഗീത. 2018ൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ
സമഗ്ര സംഭാവനകൾക്ക് യൂറോപ്യൻ ഡെവലപ്പ്മെന്‍റ് ക്ലിനിക്കൽ ട്രയൽസ്പാർട്നർഷിപ്പിന്‍റെ (ഇ.ഡി.സി.ടി.പി) ഔട്ട്സ്റ്റാന്‍റിങ് ഫീമെയ്ൽ സയന്‍റിസ്റ്റ് അവാർഡ് ഗീതക്ക് ലഭിച്ചിരുന്നു.

ഫാർമസിസ്റ്റ് പ്രവീൺ രാംജിയാണ് ഗീതയുടെ ഭർത്താവ്. സംസ്കാര ചടങ്ങ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സൗത്ത് ആഫ്രിക്കയിൽ ഇതുവരെ 1,326 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച അഞ്ചു പേർ മരിച്ചു.

Tags:    
News Summary - Indian Orgin Virologist Gita Ramjee died in Covid -19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.