മൗലാന റാബിഅ് ഹസനി നദ് വി വീണ്ടും മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്‍റ്

കൊല്‍ക്കത്ത: പ്രമുഖ പണ്ഡിതന്‍ മൗലാന റാബിഅ് ഹസനി നദ്വിയെ വീണ്ടും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുദിവസമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ബോര്‍ഡിന്‍െറ 25ാം വാര്‍ഷിക സമ്മേളനത്തിലാണ് ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.

മൗലാന മുഹമ്മദ് വാലി റഹ്മാനിയെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ആറാം തവണയാണ് റാബിഅ് നദ്വി ബോര്‍ഡിന്‍െറ സാരഥ്യത്തിലത്തെുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്. ബോര്‍ഡിന്‍െറ മറ്റു സുപ്രധാന സ്ഥാനങ്ങളില്‍ മാറ്റമില്ല. 40 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മരണമടഞ്ഞ അഞ്ച് അംഗങ്ങള്‍ക്ക് പകരക്കാരെ തെരഞ്ഞെടുത്തു. ശിയ പണ്ഡിതന്‍ കല്‍ബേ സാദിഖും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഫഖ്റുദ്ദീന്‍ അഷ്റഫും വൈസ് പ്രസിഡന്‍റുമാരാണ്. നാലു സ്ത്രീകളും ബോര്‍ഡിന്‍െറ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. സ്ത്രീകള്‍ക്ക് മാത്രമായി 40 അംഗ കൗണ്‍സിലും ഇത്തവണ രൂപവത്കരിച്ചിട്ടുണ്ട്.

ലഖ്നോവിലെ ഉന്നത ഇസ്ലാമിക കലാലയമായ നദ്വത്തുല്‍ ഉലമയുടെ റെക്ടറായ നദ്വി 2002ലാണ് ആദ്യമായി ബോര്‍ഡിന്‍െറ അധ്യക്ഷ സ്ഥാനത്തത്തെുന്നത്. ലോകരാജ്യങ്ങളിലെ നിരവധി ഇസ്ലാമിക സംഘടനകളില്‍ അംഗത്വമുള്ള അദ്ദേഹം നിരവധി പുസ്തങ്ങള്‍ രചിച്ചിട്ടുണ്ട്.

 

Tags:    
News Summary - indian muslim personal law board- Rabey Hasani Nadvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.