മാലദ്വീപിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി VIDEO

മാലെ: കോവിഡ് ലോക്​ഡൗണിനിടെ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മാലദ്വീപിൽ തുടക്കമായി. മാലെയിലെ ഫെറി ടെർമിനലിൽ പരിശോധന പൂർത്തിയാക്കാൻ ഇന്ത്യൻ പൗരന്മാർ വരി നിൽക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ടു. 

നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ മടങ്ങുന്നവരുടെ എമിഗ്രേഷൻ നടപടികളാണ് പുരോഗമിക്കുന്നത്. 1000 പേരാണ് ഈ കപ്പലിൽ യാത്രതിരിക്കുക. യാത്രക്കാർക്കായി കപ്പലിൽ ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളും വിഡിയോയിൽ കാണാം.

2,000 പൗരന്മാരെ തിരികെ കൊണ്ടുവരാൻ നാവികസേനയുടെ കപ്പലുകളായ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നിവ തിങ്കളാഴ്ച രാത്രിയാണ് മാലദ്വീപിലേക്ക്​ പുറപ്പെട്ടത്. ഐ.എൻ.എസ് ജലാശ്വ വ്യാഴാഴ്ച മാലെയിലെത്തി.

സമുദ്ര സേതു എന്ന് പേരിട്ട ഒഴിപ്പിക്കൽ നടപടികൾ രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. മുംബൈയിൽ നിന്ന്​ പുറപ്പെട്ട കപ്പലുകൾ ആദ്യം ​കൊച്ചി തീരത്താണ്​ തിരകെയെത്തുക. അവിടെ നിന്ന് തൂത്തുകുടിക്ക് പോകും.  

Tags:    
News Summary - Indian mission in Maldives gears up for evacuation process of stranded citizens INS Jalashwa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.