ജുഡീഷ്യറി നിലകൊണ്ടത്​ ജനങ്ങൾക്കും ദേശീയതാൽപര്യത്തിനും വേണ്ടി -മോദി

ന്യൂഡൽഹി: ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പ്രകീർത്തിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത്​ ഹൈകോടതിയുടെ ഡയമണ്ട്​ ജൂബിലി ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ അവകാശങ്ങൾക്കും ദേശീയതാൽപര്യത്തിനും വേണ്ടിയാണ്​ ഇന്ത്യൻ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന്​ മോദി പറഞ്ഞു.

എക്കാലത്തും ഭരണഘടനയെ ക്രിയാത്​മകമായി ശക്​തിപ്പെടുത്താൻ ജുഡീഷ്യറി ഇടപെട്ടിട്ടുണ്ട്​. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ചുമതല കോടതികൾ കൃത്യമായി നിർവഹിച്ചിട്ടുണ്ട്​. ദേശീയതാൽപര്യത്തിന്​ പ്രാധാന്യം നൽകേണ്ട സമയങ്ങളിൽ കോടതികൾ അതിനും വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നും മോദി വ്യക്​തമാക്കി.

ഇന്ത്യയുടെ പൗരാണിക ഗ്രന്ഥങ്ങൾ നല്ല ഭരണത്തിന്‍റെ മുഖമുദ്രയായി കണ്ടിരുന്നത്​ നീതിയെയാണ്​. ഗുജറാത്ത്​ ഹൈകോടതി എക്കാലത്തും സത്യത്തിനും നീതിക്കും വേണ്ടിയാണ്​ നിലകൊണ്ടതെന്നും മോദി പറഞ്ഞു.

Tags:    
News Summary - Indian Judiciary Has Always Stood For People, National Interest: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.