ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിച്ച മോതിരവുമായി ഇന്ത്യക്കാരൻ; ഒടുവിൽ​ ഗിന്നസ്​ റെക്കോർഡും

ഹൈദരാബാദ്​: ഒരു മോതിരത്തിൽ ഏറ്റവും കൂടതൽ വജ്രങ്ങൾ പതിപ്പിച്ചതി​െൻറ ലോക റെക്കോർഡ്​ ഇനി ഇന്ത്യക്കാരന്​ സ്വന്തം. ഹൈദരാബാദിലെ ചന്ദുഭായ്​ എന്ന സ്ഥലത്ത്​ ഡയമണ്ട്​ സ്​റ്റോർ നടത്തുന്ന കൊട്ടി ശ്രീകാന്തിനാണ്​ ഗിന്നസ്​ റെക്കോർഡ്​ ലഭിച്ചത്​. 7,801 കുഞ്ഞു വജ്രങ്ങളാണ്​ പൂവി​െൻറ ഡിസൈനിലുള്ള മനോഹരമായ മോതിരത്തിൽ പതിച്ചിരിക്കുന്നത്​. 2018ലാണ്​ മോതിരത്തിൻറെ ഡിസൈനിങ്​ ജോലികൾ ​​ശ്രീകാന്ത്​ ആരംഭിച്ചത്​. ഒരുപാട്​ ഡിസൈനുകൾ നോക്കിയതിന്​ ശേഷമാണ്​ ഏറ്റവും കൂടുതൽ വിശ്വൽ അപ്പീലുള്ള കമേലിയ എന്ന ഡിസൈൻ ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.


കംപ്യൂട്ടർ എയ്​ഡഡ്​ ഡിസൈൻ (CAD) ഉപയോഗിച്ചാണ്​ മനോഹരമായ ഡിസൈൻ സൃഷ്​ടിക്കാനാവശ്യമായ വജ്രങ്ങളുടെ എണ്ണം കണ്ടെത്തിയത്​. കൃത്യമായ എണ്ണം 2019 മെയ്​ മാസത്തിലാണ്​ ലഭിച്ചത്​. പിന്നാലെ സംഭരണം ആരംഭിക്കുകയായിരുന്നു. 'ഇത്രത്തോളം വെല്ലുവിളിയുയർത്തുന്ന ഡിസൈനിങ് ആദ്യമായിട്ടാണ്​ ചെയ്യുന്നത്​. പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാണ്​ ഇപ്പോഴുള്ള രീതിയിലേക്ക്​ മോതിരത്തെ മാറ്റിയത്​. ഇനിയും ഇതുപോലുള്ള മാസ്റ്റർപീസുകൾ നിർമിക്കാൻ ഗിന്നസ്​ റെക്കോർഡ്​ പ്രചോദനമാകുമെന്നും' കൊട്ടി ശ്രീകാന്ത്​ പ്രതികരിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.