പാകിസ്താന് രഹസ്യങ്ങൾ ചോർത്തിയ യു.പി സ്വദേശിയായ എംബസി ജീവനക്കാരൻ പിടിയിൽ

ലഖ്നോ: പാകിസ്താന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ യു.പി സ്വദേശിയായ എംബസി ജീവനക്കാരൻ പിടിയിലായി. റഷ്യയിലെ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹാപുരിലെ ഷാ മൊഹിയുദ്ദീന്‍പുര്‍ സ്വദേശിയായ ഇയാൾ എംബസിയിൽ വിദേശകാര്യ വകുപ്പിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയിരുന്നു. വിദേശകാര്യ വകുപ്പിൽനിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

എംബസിയിൽ 2021 മുതല്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് ആയിരുന്നു ഇയാൾ. പണത്തിന് പകരം ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച വിവരങ്ങളാണ് കൈമാറിയത്. എ.ടി.എസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Tags:    
News Summary - Indian Embassy Worker Arrested For Spying For Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.