കോവിഡ്​ വാക്​സിൻ: സെറം ഇൻസ്​റ്റിറ്റ്യുട്ടിന്​ ഡി.സി.ജി.​െഎയുടെ കാരണം കാണിക്കൽ നോട്ടീസ്​

ന്യൂഡൽഹി: ഒാക്​സ്​ഫോഡ് കോവിഡ്​​ വാക്​സി​െൻറ പരീക്ഷണം മരുന്ന്​ കമ്പനിയായ അസ്​ട്ര സെനേക്ക നിർത്തിയതിന്​ പിന്നാലെ ഇന്ത്യയിൽ പരീക്ഷണം നടത്തുന്ന സെറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഒാഫ്​ ഇന്ത്യയുടെ നോട്ടീസ്​. വാക്​സിൻ പ്രതികൂല ഫലമുണ്ടാക്കുന്നുവെന്ന റിപ്പോർട്ട്​ സെറം സമർപ്പിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ബ്രിട്ടനിൽ ഒാക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ കോവിഡ്​ വാക്​സിനി​െൻറ പരീക്ഷണം നടത്തിയൊരാൾക്ക്​ അജ്ഞാത രോഗമുണ്ടായിരുന്നു. തുടർന്ന്​ പരീക്ഷണം നിർത്തിവെക്കുകയും ചെയ്​തിരുന്നു. ഇക്കാര്യം അറിയിക്കുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ സെറത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്​. അതേസമയം, സംഭവത്തിന്​ ശേഷവും ഇന്ത്യയിൽ വാക്​സിൻ പരീക്ഷണം നിർത്തിയിരുന്നില്ല.

വാക്​സിൻ പരീക്ഷണം ചില രാജ്യങ്ങളിൽ പ്രതികൂല ഫലമുണ്ടാക്കിയ കാര്യം പുനെയിലെ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ ഇതുവരെ അറിയിച്ചില്ലെന്ന്​ കാരണം കാണിക്കൽ ​നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. പ്രത്യക സാഹചര്യത്തിൽ രാജ്യത്തെ വാക്​സി​െൻറ പരീക്ഷണത്തിൽ അന്വേഷണം നടത്തുമെന്നും ഡി.സി.ജി.​െഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിലുണ്ട്​.

Tags:    
News Summary - ndian Drug Firm Gets Notice After Oxford Covid Vaccine Trial Paused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.