അറസ്റ്റിലായ ഡോ.സഞ്ജയ് അഗർവാൾ

ചികിത്സക്കിടെ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ ഡോക്ടർ കാലിഫോർണിയയിൽ അറസ്റ്റിൽ

കാലിഫോർണിയ: ചികിത്സക്കിടെ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തി‍യ ഇന്ത്യൻ ഡോക്ടർ കാലിഫോണിയയിൽ അറസ്റ്റിലായി. സാൻ ജോസിൽ പ്രവർത്തിക്കുന്ന ഡോ.സഞ്ജയ് അഗർവാളാണ്(68) ആണ് മിൽപിട്ടാസ് പൊലീസിന്‍റെ പിടിയിലായത്. സെപ്റ്റംബർ 16നാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി ലഭിക്കുന്നത്.അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി.

സെപ്റ്റംബർ 24നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ അഗർവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സാന്‍റാ ക്ലാരാ മെയിൻ ജയിലിലേക്ക് ഇയാളെ മാറ്റി. മറ്റാർക്കെങ്കിലും അഗർവാളിൽ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സാൻജോസിൽ താമസിച്ചു വരുന്ന അഗർവാൾ ഇവിടുത്തെ ഗുഡ് സമരിതൻ ആശുപത്രിയിൽ പൾമണനോളജിസ്റ്റായി ജോലി ചെയ്തു വരികയാണ്.

Tags:    
News Summary - Indian doctor arrested in California for sexually assaulting woman during treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.