Posted On
date_range Updated On
date_range രണ്ട് ഇന്ത്യന്‍ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ പുറത്താക്കി
ഇസ്ലാമാബാദ്: തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു നയതന്ത്രജ്ഞരെ പാക്കിസ്താന്‍ പുറത്താക്കി. കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിങ്ങ് എന്നിവരെയാണ് പുറത്താക്കിയത്. പാക്കിസ്താനില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്ന് പാക് ന്യൂസ് ചാനല്‍ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ചാരനാണ് ബല്‍ബീര്‍ സിങ്ങെന്നും ഇദ്ദേഹം ഐ.ബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് ഹൈകമീഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പ്രതികാരമായാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.