പൗരന്മാരുടെ മടക്കം: നാവികസേനാ കപ്പലിലും പണം ഈടാക്കിയേക്കും

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരൻമാരെ രാജ്യത്ത്​ എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചേരുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. 

കൃത്യമായ നിരക്ക് നിശ്ചയിച്ചിട്ടില്ലെന്നും മിതമായ നിരക്കാവും യാത്രക്കാരിൽനിന്ന് ഈടാക്കുകയെന്നും പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

രക്ഷാപ്രവർത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. യെമൻ, ലിബിയ, ലെബനൻ എന്നീ രാജ്യങ്ങളിലെ യുദ്ധമുഖത്ത് നിന്നും ഗൾഫ് യുദ്ധ കാലത്തും പൗരന്മാരെ തിരികെ കൊണ്ടു വരുന്നതിന് കേന്ദ്ര സർക്കാർ പണം ഈടാക്കിയിരുന്നില്ല.  

നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ, ഐ‌.എൻ.‌എസ് ഷാർദുൽ എന്നീ കപ്പലുകളാണ്​ പൗരന്മാരെ തിരികെ എത്തിക്കാൻ പുറപ്പെട്ടിരിക്കുന്നത്.  ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നിവ മാലദ്വീപിലേക്കും യു.എ.ഇയിലെ പ്രവാസികൾക്കായി ഐ‌.എൻ.‌എസ് ഷാർദുലും ആണ്​ പുറപ്പെട്ടത്. ഇവ കൊച്ചിയിലാണ്​ തിരിച്ചെത്തുക.

13 രാജ്യങ്ങളിൽ നിന്നുള്ള 14,800 പൗരൻമാരെ ഈയാഴ്​ച ഇന്ത്യയിൽ തിരിച്ചെത്തിക്കാനാണ്​ വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.

Tags:    
News Summary - Indian Citizens returning on naval ships may also be charged -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.