Posted On
date_range Updated On
date_range അതിർത്തി കടന്ന യാക്കുകളെയും കാളകളെയും ചൈനക്ക് തിരികെ നൽകി ഇന്ത്യൻ സൈന്യം
ഇറ്റാനഗർ: അതിർത്തി കടന്നെത്തിയ യാക്കുകളെ ഇന്ത്യൻ സൈന്യം ചൈനക്ക് തിരികെ നൽകി. ലഡാക്ക് അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും പ്രശ്നം പുകയുന്നതിനിടെയാണ് ഈ സംഭവം.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ആഗസ്റ്റ് 31നായിരുന്നു സംഭവം. ട്വീറ്റിലൂടെ ഇന്ത്യൻ സൈന്യം ആണ് സംഭവം പുറത്തറിയിച്ചത്. 17 യാക്കുകളെയാണ് ചൈനയിലേക്ക് തിരികെ വിട്ടത്.
അതിർത്തിയിൽ ചൈനീസ് സൈന്യം യാക്കുകളെ ഏറ്റുവാങ്ങി. കിഴക്കൻ കമേങ്ങിലൂടെയാണ് ഇവ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.