???????????????? ????????????? ??????????? ???????? ???????????? ????????? (??? ???????: ?.????.????)

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ​ 12ാം നാ​ളി​ൽ ഇ​ന്ത്യ​യു​ടെ ക​ന​ത്ത തി​രി​ച്ച​ടി. അ​തി​ർ​ ത്തി നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്ന്​ പാ​കി​സ്​​താ​നി​ലെ ബാ​ലാ​കോ​ട്ട്​ ജ​യ്​​ശ്​ ഭീ​ക​ര കേ​ന്ദ്രം മി​റാ​ ഷ്​ പോ​ർ​വി​മാ​ന​ങ്ങ​ൾ ബോം​ബി​ട്ടു ത​ക​ർ​ത്തു. 300ൽ​പ​രം ഭീകരരെ വ​ധി​ച്ചെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ഗ​മ​നം. ആ​ ​ക്ര​മ​ണ വി​വ​രം സ്​​ഥി​രീ​ക​രി​ച്ച പാ​കി​സ്​​താ​ൻ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

1971 ലെ ​യു​ദ്ധ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കു​ന ്ന​ത്. അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ 80 കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​ണ്​ ഖൈ​ബ​ർ പ​ഖ്​​തൂ​ൺ​ഖ പ്ര​വി​ശ്യ​യി​ൽ പെ​ടു​ന്ന ബാ​ലാ​കോ​ട്ട്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ്​ 12 മി​റാ​ഷ്​ വി​മാ​ന​ങ്ങ​ൾ പ​െ​ങ ്ക​ടു​ത്ത 19 മി​നി​റ്റ്​​ മാ​ത്രം നീ​ണ്ട ഒാ​പ​റേ​ഷ​ൻ ന​ട​ന്ന​ത്.1000 കി​ലോ​ഗ്രാം ​വരുന്ന ​ലേസർ നിയന്ത്രിത ​ബോം ബുകളാണ്​ ആ​ക്രമണത്തിന്​ ഉപയോഗിച്ചതായി പറയുന്നത്​. എന്നാൽ, ​കൂ​ട​ു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളോ ദൃ​ശ്യ​ങ്ങ​ളോ പ ു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തി​നൊ​പ്പം പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലെ മു​സ​ഫ​റാ​ബാ​ദ്, ചി​ക്കോ​ട്ടി എ​ന്ന ി​വി​ട​ങ്ങ​ളി​ലെ ജ​യ്​​​ശ്​ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളും പോ​ർ​വി​മാ​ന​ങ്ങ​ൾ ആ​​ക്ര​മി​ച്ചു​വെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​രം. ഇ​ക്കാ​ര്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചി​ല്ല.

ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര​വാ​ദി​ക​ളു​ടെ നേ​തൃ​ശൃം​ഖ​ല നാ​മാ​വ​ശേ​ഷ​മാ​ക്കി​യെ​ന്ന്​ ആ​ക്ര​മ​ണ വി​വ​രം സ്​​ഥി​രീ​ക​രി​ച്ച വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ്​ ഗോ​ഖ​ലെ ഡ​ൽ​ഹി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സൈ​നി​ക, സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഭീ​ക​ര​വാ​ദി​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ട മി​ന്ന​ലാ​​ക്ര​മ​ണ​മാ​ണ്​ ന​ട​ന്ന​തെ​ന്നും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന്​ ഉ​ട​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

െഫ​ബ്രു​വ​രി 14ന്​ ​പു​ൽ​വാ​മ​യി​ൽ 40 സി.​ആ​ർ.​പി.​എ​ഫ്​ ഭ​ട​ന്മാ​രെ വ​ധി​ച്ച​തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത ഭീ​ക​ര​സം​ഘ​ട​ന​യാ​യ ​ജ​യ്ശെ മു​ഹ​മ്മ​ദി​​​െൻറ നേ​താ​വ്​ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​​െൻറ ഉ​റ്റ​ബ​ന്ധു യൂ​സു​ഫ്​ അ​സ്​​ഹ​റും കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ്​ നി​ഗ​മ​നം. അ​തേ​സ​മ​യം, നാ​ലു മൈ​ൽ മാ​ത്രം ഉ​ള്ളി​ലേ​ക്കു​ ക​യ​റി​യ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ, ത​ങ്ങ​ളു​ടെ വ്യോ​മ​നീ​ക്ക​ത്തി​നു മു​ന്നി​ൽ വ​ന​മേ​ഖ​ല​യി​ൽ ആ​യു​ധം ഉ​പേ​ക്ഷി​ച്ച്​ മ​ട​ങ്ങി​യെ​ന്നാ​ണ്​ പാ​കി​സ്​​താ​​​െൻറ വി​ശ​ദീ​ക​ര​ണം.

ആ​ക്ര​മ​ണം ന​ട​ത്തി​യ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ സ​മി​തി ചേ​ർ​ന്ന്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. രാ​ജ്യം സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലാ​െ​ണ​ന്ന്​​ ഉ​ച്ച​തി​രി​ഞ്ഞ്​ രാ​ജ​സ്​​ഥാ​നി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സ്​​താ​വി​ച്ചു. രാ​ജ്യം ഒ​റ്റ​ക്കെ​ട്ട്​ എ​ന്ന സ​ന്ദേ​ശം ന​ൽ​കി, വ്യോ​മ​സേ​ന​യെ കോ​ൺ​ഗ്ര​സും ഇ​ത​ര പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പ്ര​ശം​സി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച്​ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഭീ​ക​ര​ത​ക്കെ​തി​രെ​യാ​ണ്, പാ​കി​സ്​​താ​നെ​തി​രെ​യ​ല്ല ഇ​ന്ത്യ നീ​ങ്ങി​യ​തെ​ന്ന്​ സു​ഷ​മ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ക്ക്​ ത​ക്ക മ​റു​പ​ടി ന​ൽ​കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നു​ പ​റ​ഞ്ഞ പാ​ക്​ ഭ​ര​ണ​കൂ​ടം, അ​ത്​ ഏ​തു​വി​ധ​ത്തി​ലാ​ക​ണ​മെ​ന്ന്​ ച​ർ​ച്ച​ചെ​യ്യാ​ൻ പാ​ർ​ല​മ​​െൻറി​​​െൻറ ഇ​രു​സ​ഭ​ക​ളു​ടെ​​യും യോ​ഗം വി​ളി​ച്ചു. ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം ഉ​ത്​​ക​ണ്​​ഠാ​പൂ​ർ​വം ഉ​റ്റു​നോ​ക്കു​ന്ന ​ലോ​ക​രാ​ജ്യ​ങ്ങ​ളെ സ്വ​ന്തം ന്യാ​യ​വാ​ദ​ങ്ങ​ൾ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ബോ​ധ്യ​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്. സം​യ​മ​നം പാ​ലി​ക്കാ​ൻ ചൈ​ന ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും ഉ​പ​ദേ​ശി​ച്ചു. ഇ​ന്ത്യ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ അ​തി​ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. 2016ൽ ​ക​ര​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി മോ​ദി​സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ന​ട​ക്കു​ന്ന പ്ര​ധാ​ന സൈ​നി​ക​നീ​ക്ക​മാ​ണി​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ്, രാ​ജ്യ​ത്ത്​ ഉ​ദ്വേ​ഗം വ​ള​ർ​ത്തി​യ വ്യോ​മ​സേ​ന നീ​ക്കം.

ആക്രമണം ഇങ്ങനെ
ഫെബ്രുവരി 26, 2019 പുലർച്ച
ബാലാകോട്ടിലെ ജയ്​ശെ മുഹമ്മദി​​​െൻറ പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി 12 മിറാഷ്​ പോർവിമാനങ്ങൾ പറന്നുയരുന്നു.
പുലർച്ച മൂന്നരയോടെ ബാലാകോട്ടിൽ 1000 കിലോ വരുന്ന ലേസർ നിയന്ത്രിത ബോംബ്​ വർഷം
19 മിനിറ്റ്​ നീണ്ട ആക്രമണം. ബാലാകോട്ട്​ കൂടാതെ മുസഫറാബാദിലും ചിക്കോട്ടയിലും ബോംബിട്ടു
വ്യോമസേനയുടെ മിറാഷ്​ വിമാനങ്ങൾ പുറപ്പെട്ടത്​ രാജ്യത്തെ പടിഞ്ഞാറൻ, മധ്യ വ്യോമതാവളങ്ങളിൽനിന്ന്​

ബാലാകോട്ട് എവിടെ?
പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ ഖൈബർ പഷ്​തൂൺഖ്വ പ്രവിശ്യയിലെ മൻസെര ജില്ലയിൽ.
നിയന്ത്രണരേഖയിൽനിന്ന് 80 കിലോമീറ്റർ ദൂരം​. ശ്രീനഗറിൽനിന്ന്​ 140 കിലോമീറ്ററും
ബാലാകോട്ട്​​ ടൗണിൽനിന്ന്​ 20 കിലോമീറ്റർ അകലെ ഉൾവനത്തിലെ മലമുകളിലാണ്​ ഇന്ത്യ ബോംബാക്രമണം നടത്തിയ സ്​ഥലം
മുസഫറാബാദ്​:
മുസഫറാബാദിൽനിന്ന്​ ബാലാകോട്ടിലേക്ക്​​ 40 കിലോമീറ്റർ. ചിക്കോട്ട മുസഫറാബാദിൽനിന്ന്​ 57 കി.മീ. അകലെ


Tags:    
News Summary - Indian Airforce Attack Terror Camps in POK -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.