ചെന്നൈ: കമൽ ഹാസൻ നായകനായ ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന കാരണത്തിലാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു ലൊക്കേഷനിലെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് നടന്‍ കമല്‍ഹാസന്‍ ഇന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.