കമൽഹാസൻെറ ഷൂട്ടിങ്​ ലൊക്കേഷനിൽ അപകടം; മൂന്ന്​ മരണം

ചെന്നൈ: കമൽഹാസൻ അഭിനയിക്കുന്ന ചിത്രത്തിൻെറ ഷൂട്ടിങ്​ ലൊക്കേഷനിൽ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന ്​ പേർ മരിച്ചു. പത്ത്​ പേർക്ക്​ പരിക്കേറ്റു. ഇന്ത്യൻ 2 സിനിമയുടെ ലോക്കേഷനിലാണ്​ അപകടമുണ്ടായത്​. സിനിമയുടെ സം വിധായകൻ ശങ്കറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്​. അപകടം നടക്കു​േമ്പാൾ കമൽഹാസനും സെറ്റിലുണ്ടായിരുന്നു.

ചെന്നൈ നഗരത്തിൻെറ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്​റ്റുഡിയോയിലാണ്​ അപകടമുണ്ടായത്​. 150 അടി ഉയരമുള്ള ക്രെയിനാണ്​ മറിഞ്ഞ്​ വീണത്​. രാത്രി 9.30ഓടെയായിരുന്നു സംഭവം.

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ കമൽഹാസന്​ പുറമേ കാജൾ അഗർവാൾ, രാകുൽ പ്രീത്​, സിദ്ധാർഥ്​്​, പ്രിയാഭവാനി എന്നിവരും അഭിനയിക്കുന്നുണ്ട്​​.

Tags:    
News Summary - Indian 2: Crane Mishap On The Sets Of Kamal Haasan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.