ഇന്ത്യ അഹിംസയെക്കുറിച്ച് സംസാരിക്കുന്നത് വടിയും കൈയിൽ പിടിച്ച്; ലോകം ശക്തരെ മാത്രമേ മനസ്സിലാക്കു - മോഹൻ ഭാഗവത്

ന്യൂഡൽഹി: ഇന്ത്യ അഹിംസയെക്കുറിച്ച് സംസാരിക്കുന്നത് വടിയും കൈയിൽ പിടിച്ചാണെന്നും ലോകം ശക്തരെ മാത്രമേ മനസ്സിലാക്കുകയുള്ളുവെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സ്വാമി വിവേകാനന്ദനും അരബിന്ദോയും സ്വപ്നം കണ്ട ഇന്ത്യ 15 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിദവാറിൽ നടന്ന സന്യാസിമാരുടെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഭാഗവതിന്‍റെ പരാമർശം.

നിശ്ചയദാർഢ്യത്തോടെ ഒരുമിച്ച് നടന്നാൽ സമൂഹത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പെട്ടെന്ന് നേടിയെടുക്കാനുള്ള കഴിവ് തനിക്കില്ല. ജനങ്ങൾക്ക് അതിനുള്ള കഴിവുണ്ട്, നിയന്ത്രണമുണ്ട്. പുതിയ മാറ്റത്തിനായി ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതം ഇന്ത്യയുടെ ജീവനാണെന്നാണ് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാജ്യത്തിന് പുരോഗതി കൈവരിക്കണമെങ്കിൽ മതം പുരോഗമിക്കണം. ഹിന്ദു രാഷ്ട്രമാണ് സനാതന ധർമമെന്നും ഭാഗവത് പറഞ്ഞു. രാജ്യം അതിന്‍റെ പുരോഗതിയിലേക്ക് നടന്നുകഴിഞ്ഞെന്നും പിന്മാറ്റമുണ്ടാകില്ലെന്നും പുരോഗതിയുടെ പാതയിൽ തടസം നിൽക്കുന്നവരെ നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - India walks with a stick as the world understands power- Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.