പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂനും ധാരണാപത്രം കൈമാറുന്നു

ഇ​ന്ത്യ-​കൊ​റി​യ ഭാ​യീ ഭാ​യീ-കൊ​​റി​​യ​​യു​​മാ​​യി സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: കാ​​യി​​കം, സാം​​സ്കാ​​രി​​കം, ചെ​​റു​​കി​​ട -ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ങ്ങ​​ൾ, വ്യാ​​വ​​സാ​​യി​​ക സ​​ഹ​​ക​​ര​​ണ സ​​മി​​തി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​ന്ത്യ​​യും ദ​​ക്ഷി​​ണ കൊ​​റി​​യ​​യും നാ​​ല് ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ൽ ഒ​​പ്പു​​വെ​​ച്ചു. സ​​മ​​ഗ്ര സാ​​മ്പ​​ത്തി​​ക പ​​ങ്കാ​​ളി​​ത്ത ക​​രാ​​ർ ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഇ​​ന്ത്യ-​​കൊ​​റി​​യ ഡി​​ജി​​റ്റ​​ൽ ബ്രി​​ഡ്ജ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ച​​ട്ട​​ക്കൂ​​ടും ത​​യാ​​റാ​​ക്കാ​​നു​​ള്ള സം​​യു​​ക്ത പ്ര​​ഖ്യാ​​പ​​ന​​വും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്റ് ലീ ​​ജെ മ്യു​​ങ്ങും ത​​മ്മി​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​യെ തു​​ട​​ർ​​ന്ന് ന​​ട​​ത്തി.

ആ​​ഗോ​​ള പി​​രി​​മു​​റു​​ക്ക​​ത്തി​​ന്റെ വേ​​ള​​യി​​ൽ ഇ​​ന്ത്യ​​യും കൊ​​റി​​യ​​യും ഒ​​രു​​മി​​ച്ച് സ​​മാ​​ധാ​​ന​​ത്തി​​ന്റെ​​യും സ്ഥി​​ര​​ത​​യു​​ടെ​​യും സ​​ന്ദേ​​ശം ന​​ൽ​​കു​​ന്നു​​വെ​​ന്ന് ഇ​​രു നേ​​താ​​ക്ക​​ളും സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. സ​​മാ​​ധാ​​ന​​പ​​ര​​വും പു​​രോ​​ഗ​​മ​​ന​​പ​​ര​​വും എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​തു​​മാ​​യ ഇ​​ന്തോ-​​പ​​സ​​ഫി​​ക്കി​​നു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ ഇ​​ന്ത്യ​​യും കൊ​​റി​​യ​​യും തു​​ട​​രു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ​​റ​​ഞ്ഞു.

അ​​ടു​​ത്ത ദ​​ശ​​ക​​ത്തി​​ലെ വി​​ജ​​യ​​ഗാ​​ഥ​​ക​​ൾ​​ക്ക് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും അ​​ടി​​ത്ത​​റ​​യി​​ടു​​ക​​യാ​​ണെ​​ന്നും എ.​​ഐ, സെ​​മി ക​​ണ്ട​​ക്ട​​ർ, വി​​വ​​ര സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ന്നി​​വ​​യി​​ലെ പ​​ങ്കാ​​ളി​​ത്തം കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ-​​കൊ​​റി​​യ ഡി​​ജി​​റ്റ​​ൽ ബ്രി​​ഡ്ജ് ആ​​രം​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ചി​​പ്പു തൊ​​ട്ട് ക​​പ്പ​​ൽ വ​​രെ​​യും വി​​നോ​​ദം തൊ​​ട്ട് ഊ​​ർ​​ജം വ​​രെ​​യു​​മു​​ള്ള എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും സ​​ഹ​​ക​​ര​​ണ​​ത്തി​​നു​​ള്ള പു​​തി​​യ അ​​വ​​സ​​ര​​ങ്ങ​​ൾ ഇ​​രു​​പ​​ക്ഷ​​വും സാ​​ക്ഷാ​​ത്ക​​രി​​ക്കും.

കൊ​​റി​​യ അ​​ന്താ​​രാ​​ഷ്ട്ര സൗ​​രോ​​ർ​​ജ സ​​ഖ്യ​​ത്തി​​ലും ഇ​​ന്തോ-​​പ​​സ​​ഫി​​ക് സ​​മു​​ദ്ര സം​​രം​​ഭ​​ത്തി​​ലും ഇ​​ന്ന് ചേ​​രു​​ന്ന​​തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ന്തോ​​ഷം പ്ര​​ക​​ടി​​പ്പി​​ച്ചു. കെ-​​പോ​​പ്പും കെ-​​ഡ്രാ​​മ​​ക​​ളും ഇ​​ന്ന് ഇ​​ന്ത്യ​​യി​​ൽ വ​​ള​​രെ​​യ​​ധി​​കം ജ​​ന​​പ്രി​​യ​​മാ​​വു​​ക​​യാ​​ണെ​​ന്ന് മോ​​ദി പ​​റ​​ഞ്ഞു. അ​​തു​​പോ​​ലെ, ഇ​​ന്ത്യ​​ൻ സി​​നി​​മ​​ക്കും സം​​സ്കാ​​ര​​ത്തി​​നും കൊ​​റി​​യ​​യി​​ൽ അം​​ഗീ​​കാ​​രം വ​​ർ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യും കൊ​​റി​​യ​​യും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം 27 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും 2030 ഓ​​ടെ ഇ​​ത് 50 ബി​​ല്യ​​ൺ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ത്താ​​ൻ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും നി​​ര​​വ​​ധി സു​​പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഭ​​വ വി​​കാ​​സ​​ങ്ങ​​ളി​​ൽ താ​​നും മോ​​ദി​​യും അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ കൈ​​മാ​​റി​​യെ​​ന്നും സ്ഥി​​ര​​ത​​യും സ​​മാ​​ധാ​​ന​​വും പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​ത് ആ​​ഗോ​​ള സു​​ര​​ക്ഷ​​ക്കും സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​ക്കും നി​​ർ​​ണാ​​യ​​ക​​മാ​​ണെ​​ന്നും ധാ​​ര​​ണ​​യി​​ലെ​​ത്തു​​ക​​യും ചെ​​യ്തു​​വെ​​ന്നും ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്റ് ലീ ​​ജെ മ്യു​​ങ് പ​​റ​​ഞ്ഞു.

അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ന്റെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ, പ​​ര​​സ്പ​​ര വ​​ള​​ർ​​ച്ച​​യും ന​​വീ​​ക​​ര​​ണ​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സ​​മ​​ഗ്ര​​മാ​​യ സ​​ഹ​​ക​​ര​​ണ​​ത്തി​​ന് ഇ​​ന്ത്യ​​യും കൊ​​റി​​യ​​യും അ​​നു​​യോ​​ജ്യ​​മാ​​യ പ​​ങ്കാ​​ളി​​ക​​ളാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​തി​​രോ​​ധം, എ.​​ഐ, ക​​പ്പ​​ൽ നി​​ർ​​മാ​​ണം എ​​ന്നി​​വ​​യി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​ഹ​​ക​​ര​​ണം വി​​പു​​ലീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Tags:    
News Summary - India to strengthen cooperation with Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.