പകരത്തിനു പകരം: ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: ധാക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർ പ്രണയ് വർമയെ ഞായറാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷണറെ വിളിച്ചു വരുത്തി ഇന്ത്യയുടെ നിർണായക നീക്കം. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷണർ നുറുൽ ഇസ്‍ലാമിനെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ ഹൈക്കമീഷണറെ ഞായറാഴ്ച ബംഗ്ലാദേശ് വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന് വിരുദ്ധമായി ഇന്ത്യ അതിർത്തിയിൽ അഞ്ചിടത്ത് വേലി കെട്ടുന്നതായി ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

അതിർത്തിയിൽ വേലി നിർമ്മിക്കുന്നതും ബി.എസ്.എഫിന്റെ അനുബന്ധ പ്രവർത്തന നടപടികളും അതിർത്തിയിൽ സംഘർഷങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആരോപിച്ചു. അടുത്തിടെ സുനംഗഞ്ചിൽ ബംഗ്ലാദേശ് പൗരനെ ബി.എസ്.എഫ് കൊലപ്പെടുത്തിയതിനെ ബംഗ്ലാദേശ് കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നടപടിയെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.

Tags:    
News Summary - Instead: India summons Bangladesh Deputy High Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.