ന്യൂഡൽഹി: സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നോട്ട്. 165 രാജ്യങ്ങളുടെ സൂചികയിൽ ഇന്ത്യ 87ാം സ്ഥാനത്താണ്. മുൻ വർഷം ഇന്ത്യ 86ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സിവിൽ സൊസൈറ്റിയുമായി ചേർന്ന് പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ്: 2021 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സിംഗപ്പൂരാണ് സൂചികയിൽ ഒന്നാമത്. ഹോങ്കോങ്, സ്വിറ്റ്‌സർലൻഡ്, ന്യൂസിലൻഡ്, യു.എസ്, അയർലൻഡ്, ഡെൻമാർക്ക്, ആസ്‌ട്രേലിയ, യു.കെ, കാനഡ എന്നിവയാണ് തൊട്ടുപിന്നിൽ. ചൈന 111ാം സ്ഥാനത്താണ്. ജപ്പാൻ 20, ജർമനി 23, ഫ്രാൻസ് 47 റഷ്യ 104 എന്നിങ്ങനെയാണ് മറ്റ് റാങ്കിങ്. വെനസ്വേലയാണ് ഏറ്റവും പിന്നിൽ.
1980 മുതൽ ഇന്ത്യയുടെ റേറ്റിങ് ഗണ്യമായി ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യ മെച്ചപ്പെടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കുന്നില്ല. എന്നാൽ, സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേത് -റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.